എന്‍റെ ദൈവത്തിനു ഒരു കത്ത്
എന്‍റെ ഏറ്റവും പ്രിയപ്പെട്ടവനെ,
നിനക്ക് അവിടെ സുഖമാണെന്ന് അറിയാം.എന്നാലും വെറുതെ ഒരു അന്വേഷണം മാത്രം. കരുണാമയനായ എന്‍റെ ദൈവമേ,നിന്നില്‍ ഞാന്‍ ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്നു.ഇപ്പോള്‍ എന്ന് പറഞ്ഞാല്‍,അതെ, ഞാന്‍ ഒരുപാടു വൈകിപോയിരുന്നു.അത് എന്ത് കാരണങ്ങള്‍ കൊണ്ടാണെന്ന് എനിക്കു മനസ്സിലാവുന്നു.ഒന്നുമല്ലാതിരുന്ന എന്നെ നീ ഈ നിലയില്‍ എത്തിച്ചു.അതിനു ഞാന്‍ നിന്നോട് ഒത്തിരി നന്ദി ഉള്ളവള്‍ ആകുന്നു.ചിലപ്പോള്‍ നിന്നെ ഞാന്‍ ഒത്തിരി മനസ്സിലാക്കുന്നതിനും,സ്നേഹിക്കുന്നതിനും വേണ്ടിയായിരിക്കും എന്നെ ഇവിടെ എത്തിച്ചത്.എന്‍റെ കഴിഞ്ഞ കാലങ്ങളില്‍
ഞാന്‍ നിന്നോട് വിശ്വസ്തത ഇല്ലാതെ ഇരുന്നവളും,ആത്മാര്‍ത്ഥത ഇല്ലാതിരുന്നവളും,എന്തിനു ചിലപ്പോഴൊക്കെ നിന്നെ ദ്വെഷിചിരുന്നവളും ആയിരുന്നു.പക്ഷെ ഇപ്പോള്‍ ആ ദുസ്വഭാവങ്ങളില്‍നിന്നും നീ എന്നെ ഒരുപാടു മാറ്റി.എനിക്കു പുതിയ ഒരു ജീവിതം തന്നു. അന്നൊക്കെ നിന്നെ മനസ്സിലാകാതെ,നിന്റെ സ്നേഹം അറിയാതെ പോയതിന്റെ ഫലം എനിക്കു കിട്ടി.എന്നിട്ടും ഒരുപാടു വൈകി നിന്റെ മഹത്വം മനസ്സിലാക്കാന്‍. പണം,സൌന്ദര്യം,സ്ഥാനമാനങ്ങള്‍ ഇവയൊക്കെയാണ്
എല്ലാത്തിനും വലുത് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.പക്ഷെ ഇത്രയും കാലം വേണ്ടി വന്നു എനിക്കു മനസ്സിലാക്കാന്‍.
അതൊന്നും ഒന്നുമല്ല,അതിലുപരി എന്‍റെ സൃഷ്ടികര്‍ത്താവും,പരിപാലകനും ആയ നിന്റെ സ്നേഹവും,സംരക്ഷണവും,
കരുണയും,ഒക്കെയാണ് വലുത് എന്ന്.. ഇപ്പോള്‍ ഓരോ നിമിഷവും എന്‍റെ വിശ്വാസം കൂടി വരികയാണ്.
ആ വിശ്വാസം ഉറപ്പിക്കാന്‍ തക്കവണ്ണം നീ എന്നില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തി.എപ്പോഴും നീ എന്‍റെ അരുകില്‍
ഉണ്ടാവണം എന്ന് മാത്രമാണ് ആഗ്രഹം.ഇപ്പോള്‍ നീയില്ലാതെ എനിക്കു ഒരു നിമിഷം പോലും ഇരിക്കാന്‍ വയ്യ.നിന്നോടുള്ള എന്‍റെ സ്നേഹം വര്‍ണ്ണിക്കാന്‍ വയ്യ.എനിക്കറിയാം നീയും എന്നെ ഒരുപാടു സ്നേഹിക്കുന്നു എന്ന്. ആ ഒരു ചിന്ത മാത്രം മതി എനിക്കു മുന്‍പോട്ടു പോകാന്‍.ഇപ്പോള്‍ എന്‍റെ ഏറ്റവും വലിയ കൂട്ടുകാരന്‍ നീ മാത്രമാണ്.നീ എന്നില്‍ നിന്നും ഒരിക്കലും അകന്നു പോകരുതേ എന്ന് മാത്രമാണ് അപേക്ഷ. അതുപോലെ നിന്നില്‍ നിന്നും ഞാനും.ഇപ്പോഴും ഞാന്‍ ചെറിയ തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതിനു നീ ചെറുതായി എന്നെ ശിക്ഷിച്ചാല്‍ മതിയാവും.ഇപ്പോള്‍ ഞാന്‍ എല്ലാം കൊണ്ടും സന്തോഷവതിയാണ്.എല്ലാവരെയും നീ എനിക്കു തന്നു. അതില്‍ ഏറ്റവും വലിയ നിധി
എന്‍റെ കൂട്ടുകാര്‍ ആണ്.ഞാന്‍ എവിടെ ആയിരുന്നാലും എനിക്കു ഒരുപാടു നല്ല കൂട്ടുകാരെ നീ തന്നു.അവരില്‍ ഒക്കെയും ഞാന്‍ നിന്നെയാണ് കാണുന്നത്.എന്നെ സ്നേഹിക്കുവാനും,സന്തോഷിപ്പിക്കുവാനും മാത്രമായി ഒരുപാടു നല്ല കൂട്ടുകാര്‍.ഒരിക്കലും എനിക്കു ആരെയും മറക്കാന്‍ കഴിയില്ല.അവര്‍ ഒക്കെയും എന്‍റെ മനസ്സില്‍ എപ്പോഴും ഉണ്ടാവും. നീ എന്നെ വിളിച്ചുകൊണ്ടു പോകുന്നത് വരെ.ഇനി എനിക്കു ഒരു ആഗ്രഹവും ബാക്കിയില്ല.എല്ലാം നീ എനിക്കു സാധിച്ചു തന്നു. നിന്നോട് ഒരുപാടു നന്ദിയും,സ്നേഹവും മാത്രം.ഇനിയും ഒത്തിരി എഴുതാന്‍ ഉണ്ട്. ബാക്കി അടുത്ത കത്തില്‍ കേട്ടോ.
. ഒരുപാടു സ്നേഹത്തോടെ നിന്റെ മാത്രം,നിന്നിലുള്ള ഞാന്‍
v
.
.
illenjipookkal
2010 ഡിസംബർ 20, തിങ്കളാഴ്‌ച
kavitha
ഭാരതം
ഭാരത ദേവി തന്‍ മക്കളാണ് നമ്മള്‍
ഭാരതീയ തത്വങ്ങള്‍ ഉയര്‍ത്തണം നമ്മള്‍
സത്യധര്‍മങ്ങള്‍ പാലിക്ക വേണം
നിസ്തുല സേവനം ചെയ്ക വേണം
ആലംബം അറ്റവര്‍ക്ക് തുണ ആകേണം
ആശ്വാസ വാക്കുകള്‍ ഉതിര്‍ക്കവേണം
സ്നേഹത്തിന്‍ പൂംപനിനീര്‍ തളിക്കവേണം
ആഹ്ലാദത്തിന്‍ പൂത്തിരിയാകണം
സമാധാനത്തിന്‍ വെള്ളരി പ്രാവുകള്‍ ആകേണം
സമസ്ത ശാന്തിയും നിറയ്ക്ക വേണം
ദുഃഖങ്ങള്‍ എല്ലാം മറക്കണം നമ്മള്‍
ദുഷ്ട ചിന്തകള്‍ വെടിക വേണം
ഭാരത ദേവി തന്‍ മനം നിറയ്കണം
ദേവി തന്‍ മക്കളാകുന്ന മനുഷ്യ നന്മകളാല്‍
ഭാരത ദേവി തന്‍ മക്കളാണ് നമ്മള്‍
ഭാരതീയ തത്വങ്ങള്‍ ഉയര്‍ത്തണം നമ്മള്‍
സത്യധര്‍മങ്ങള്‍ പാലിക്ക വേണം
നിസ്തുല സേവനം ചെയ്ക വേണം
ആലംബം അറ്റവര്‍ക്ക് തുണ ആകേണം
ആശ്വാസ വാക്കുകള്‍ ഉതിര്‍ക്കവേണം
സ്നേഹത്തിന്‍ പൂംപനിനീര്‍ തളിക്കവേണം
ആഹ്ലാദത്തിന്‍ പൂത്തിരിയാകണം
സമാധാനത്തിന്‍ വെള്ളരി പ്രാവുകള്‍ ആകേണം
സമസ്ത ശാന്തിയും നിറയ്ക്ക വേണം
ദുഃഖങ്ങള്‍ എല്ലാം മറക്കണം നമ്മള്‍
ദുഷ്ട ചിന്തകള്‍ വെടിക വേണം
ഭാരത ദേവി തന്‍ മനം നിറയ്കണം
ദേവി തന്‍ മക്കളാകുന്ന മനുഷ്യ നന്മകളാല്‍
2010 ഡിസംബർ 16, വ്യാഴാഴ്ച
2010 ഡിസംബർ 15, ബുധനാഴ്‌ച
kavitha
ദൈവമേ,ഞാന്‍ നിന്നില്‍ വന്നു ചേരെട്ടെ?
ഈ ലോകത്തിന്‍ പൊയ്മുഖങ്ങള്‍ കണ്ടു ഞാന്‍
മടുക്കുന്നു.
മൂല്യങ്ങള്‍,അര്‍ഥങ്ങള്‍ ഇല്ലാത്ത ഈ ജീവിതം
പരസ്പര വിരുദ്ധമം ചെയ്തികള്‍
വിദ്വേഷ ദുചിന്തകള്‍ ഉള്ളിലമര്‍ത്തി
ആഹ്ലാടഭാരിതരാകുന്നു
സ്വാര്‍ത്ഥമോഹങ്ങള്‍ വിളയാടുന്നു
നിസ്വാര്‍ത്ഥ സേവനം സ്വപ്നം കണ്ടിടാം
ഈ മുഖങ്ങള്‍ ഓരോന്നും തകര്‍ന്നുവീഴും
ബന്ധങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലതാകും
നാശത്തിന്‍ പടുകുഴി തേടിടുന്ന ലോകത്തില്‍
ആശ തീരുവോളം ജീവിക്കുന്നതെന്തിനു?
ഈ ലോകത്തിന്‍ പൊയ്മുഖങ്ങള്‍ കണ്ടു ഞാന്‍
മടുക്കുന്നു.
മൂല്യങ്ങള്‍,അര്‍ഥങ്ങള്‍ ഇല്ലാത്ത ഈ ജീവിതം
പരസ്പര വിരുദ്ധമം ചെയ്തികള്‍
വിദ്വേഷ ദുചിന്തകള്‍ ഉള്ളിലമര്‍ത്തി
ആഹ്ലാടഭാരിതരാകുന്നു
സ്വാര്‍ത്ഥമോഹങ്ങള്‍ വിളയാടുന്നു
നിസ്വാര്‍ത്ഥ സേവനം സ്വപ്നം കണ്ടിടാം
ഈ മുഖങ്ങള്‍ ഓരോന്നും തകര്‍ന്നുവീഴും
ബന്ധങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലതാകും
നാശത്തിന്‍ പടുകുഴി തേടിടുന്ന ലോകത്തില്‍
ആശ തീരുവോളം ജീവിക്കുന്നതെന്തിനു?
kavitha
ഒരുസത്യം
മരണത്തിന്‍ കാലൊച്ച കേള്‍കുമ്പോള്‍,
ആ തണുത്ത തലോടലെല്‍കുംപോള്‍
എന്തിനു ഭയക്കുന്നു നിങ്ങള്‍?
ഈ ജീവിതയാത്രയില്‍ നമ്മെ തേടിവരുന്ന
ഒരേയൊരു സത്യം മാത്രം
നിങ്ങള്‍തന്‍ സന്തോഷവും,സന്താപവും
ആ സത്യത്തില്‍ ഒന്നായിത്തീരുന്നു
എല്ലാം അവനിലെക്കര്‍പ്പിക്കുവാനായി
എന്തിനു മടിക്കുന്നു നിങ്ങള്‍?
ഒരു നിമിഷത്തിനുള്ളില്‍ സംഭവിക്കണം
അതാണ് ഉത്തമം എന്ന് ഞാന്‍ പറയുന്നു
നാം എപ്പോഴും പോകാന്‍ തയ്യാറായി ഇരിക്കണം
ഭയക്കാതെ,നെടുവീര്‍പിടാതെ.
മരണത്തിന്‍ കാലൊച്ച കേള്‍കുമ്പോള്‍,
ആ തണുത്ത തലോടലെല്‍കുംപോള്‍
എന്തിനു ഭയക്കുന്നു നിങ്ങള്‍?
ഈ ജീവിതയാത്രയില്‍ നമ്മെ തേടിവരുന്ന
ഒരേയൊരു സത്യം മാത്രം
നിങ്ങള്‍തന്‍ സന്തോഷവും,സന്താപവും
ആ സത്യത്തില്‍ ഒന്നായിത്തീരുന്നു
എല്ലാം അവനിലെക്കര്‍പ്പിക്കുവാനായി
എന്തിനു മടിക്കുന്നു നിങ്ങള്‍?
ഒരു നിമിഷത്തിനുള്ളില്‍ സംഭവിക്കണം
അതാണ് ഉത്തമം എന്ന് ഞാന്‍ പറയുന്നു
നാം എപ്പോഴും പോകാന്‍ തയ്യാറായി ഇരിക്കണം
ഭയക്കാതെ,നെടുവീര്‍പിടാതെ.
kavitha
ഒന്നുമില്ല
എന്‍ ജീവിതത്തിന്‍ കണക്കുപുസ്തകത്തില്‍
ലാഭങ്ങള്‍ ഒന്നുമില്ല,നഷ്ട്ടങ്ങള്‍ ഏറെ
സ്വയം ഏറ്റുവങ്ങിയായ മുള്‍മുടിയും
ചൂടി ഞാന്‍ ഈ ഭൂമിയില്‍ അലയുന്നു
പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍
ചുടുകണ്ണുനീര്‍ വീണു പൊള്ളിയ എന്‍
കവിള്‍ത്തടം തഴുകുവാന്‍,
മെല്ലെ മെല്ലെ അടഞ്ഞുപോകുമീ
മിഴികളില്‍ ബാക്കി വന്ന കനവിന്‍
പ്രകാശം മെല്ലെകെടുത്തി ,കൂടെ കൊണ്ടുപോകുവാന്‍
വിളിച്ചിടുന്നു എന്‍ പ്രിയന്‍(ദൈവം)
പോയിവരെട്ടെ,എന്നോതുവാന്‍ വയ്യെനിക്ക്
തിരിച്ചു വരവിനു കാത്തിരിക്കാന്‍ ആവില്ല ആര്‍കും.
ഒന്നും പറയാതെ പോയിടട്ടെ ഞാന്‍
വരും ജന്മത്തില്‍ കാണുമെന്നോര്‍ത്തു
കാത്തിരിപ്പ് തുടര്‍ന്നോള്.
.
എന്‍ ജീവിതത്തിന്‍ കണക്കുപുസ്തകത്തില്‍
ലാഭങ്ങള്‍ ഒന്നുമില്ല,നഷ്ട്ടങ്ങള്‍ ഏറെ
സ്വയം ഏറ്റുവങ്ങിയായ മുള്‍മുടിയും
ചൂടി ഞാന്‍ ഈ ഭൂമിയില്‍ അലയുന്നു
പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍
ചുടുകണ്ണുനീര്‍ വീണു പൊള്ളിയ എന്‍
കവിള്‍ത്തടം തഴുകുവാന്‍,
മെല്ലെ മെല്ലെ അടഞ്ഞുപോകുമീ
മിഴികളില്‍ ബാക്കി വന്ന കനവിന്‍
പ്രകാശം മെല്ലെകെടുത്തി ,കൂടെ കൊണ്ടുപോകുവാന്‍
വിളിച്ചിടുന്നു എന്‍ പ്രിയന്‍(ദൈവം)
പോയിവരെട്ടെ,എന്നോതുവാന്‍ വയ്യെനിക്ക്
തിരിച്ചു വരവിനു കാത്തിരിക്കാന്‍ ആവില്ല ആര്‍കും.
ഒന്നും പറയാതെ പോയിടട്ടെ ഞാന്‍
വരും ജന്മത്തില്‍ കാണുമെന്നോര്‍ത്തു
കാത്തിരിപ്പ് തുടര്‍ന്നോള്.
.
kavitha
വേദനയോടെ ഞാന്‍
ഈ ജീവിതമെത്ര ദുസ്സഹമെന്നോര്‍ത്തു ഞാന്‍ തള്ളിനീക്കുന്നു
അതിന്‍ കൈയ്പും മധുരവും ഞാന്‍ നുണയുന്നു
പൂര്‍വജന്മ സുകൃതമോ ക്ഷയമോ
ഈ ഭൂമിയില്‍ ഞാന്‍ തീര്‍കുന്നു
എന്‍ കണ്ണില്‍ നിറയുന്ന അശ്രു വീണു
കുതിരുമീ മണ്ണില്‍ ഞാന്‍
ദുഃഖങ്ങള്‍ പേറി വീണുപോകുമോ?
എല്ലാ മോഹങ്ങളും വീണടിയുന്നു ഈ മണ്ണില്‍
മോഹഭംഗങ്ങള്‍ മാത്രമാണിയിവിടെ.
സ്നേഹത്തിന്‍ ഒരു ചെറു കണികയെങ്കിലും
ശേഷിക്കുന്നില്ല ഇനി ആരിലും
എല്ലാം വേരുതെയെന്നോര്‍ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു
കാലചക്രത്തിന്‍ പിറകെ ഞാനോടുന്നു
എന്‍ കാലടികള്‍ ഇടറുന്നുവോ?
ഒരു ചെറു പുല്‍കൊടി പോലും തുണയാകുന്നില്ല
ഒരിറ്റു സ്നേഹതുള്ളി എന്നില്‍ പതിക്കുന്നുമില്ല
ബന്ധങ്ങള്‍ ഇവിടെ ക്ഷയിക്കുന്നു
അതിന്‍ കണ്ണികള്‍ ഒരിക്കലും കൂടിചേരുന്നില്ല
കാലമേ, നീ സാക്ഷിയാണ് ഇതിനുത്തരം തരിക
ഒരു കുടന്ന സ്നേഹാമൃതം നീ തരികെയെന്നാല്‍
അതിന്‍ ഇരട്ടി ഞാന്‍ നല്‍കിടാം.
ഈ ജീവിതമെത്ര ദുസ്സഹമെന്നോര്‍ത്തു ഞാന്‍ തള്ളിനീക്കുന്നു
അതിന്‍ കൈയ്പും മധുരവും ഞാന്‍ നുണയുന്നു
പൂര്‍വജന്മ സുകൃതമോ ക്ഷയമോ
ഈ ഭൂമിയില്‍ ഞാന്‍ തീര്‍കുന്നു
എന്‍ കണ്ണില്‍ നിറയുന്ന അശ്രു വീണു
കുതിരുമീ മണ്ണില്‍ ഞാന്‍
ദുഃഖങ്ങള്‍ പേറി വീണുപോകുമോ?
എല്ലാ മോഹങ്ങളും വീണടിയുന്നു ഈ മണ്ണില്‍
മോഹഭംഗങ്ങള്‍ മാത്രമാണിയിവിടെ.
സ്നേഹത്തിന്‍ ഒരു ചെറു കണികയെങ്കിലും
ശേഷിക്കുന്നില്ല ഇനി ആരിലും
എല്ലാം വേരുതെയെന്നോര്‍ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു
കാലചക്രത്തിന്‍ പിറകെ ഞാനോടുന്നു
എന്‍ കാലടികള്‍ ഇടറുന്നുവോ?
ഒരു ചെറു പുല്‍കൊടി പോലും തുണയാകുന്നില്ല
ഒരിറ്റു സ്നേഹതുള്ളി എന്നില്‍ പതിക്കുന്നുമില്ല
ബന്ധങ്ങള്‍ ഇവിടെ ക്ഷയിക്കുന്നു
അതിന്‍ കണ്ണികള്‍ ഒരിക്കലും കൂടിചേരുന്നില്ല
കാലമേ, നീ സാക്ഷിയാണ് ഇതിനുത്തരം തരിക
ഒരു കുടന്ന സ്നേഹാമൃതം നീ തരികെയെന്നാല്‍
അതിന്‍ ഇരട്ടി ഞാന്‍ നല്‍കിടാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)