വേദനയോടെ ഞാന്‍
ഈ ജീവിതമെത്ര ദുസ്സഹമെന്നോര്ത്തു ഞാന്‍ തള്ളിനീക്കുന്നു
അതിന് കൈയ്പും മധുരവും ഞാന്‍ നുണയുന്നു
പൂര്‍വജന്മ സുകൃതമോ ക്ഷയമോ
ഈ ഭൂമിയില്‍ ഞാന്‍ തീര്കുന്നു
എന്‍ കണ്ണില്‍ നിറയുന്ന അശ്രു വീണു
കുതിരുമീ മണ്ണില്‍ ഞാന്‍
ദുഃഖങ്ങള്‍ പേറി വീണുപോകുമോ?
എല്ലാ മോഹങ്ങളും വീണടിയുന്നു ഈ മണ്ണില്‍
മോഹഭംഗങ്ങള്‍ മാത്രമാണിയിവിടെ.
സ്നേഹത്തിന് ഒരു ചെറു കണികയെങ്കിലും
ശേഷിക്കുന്നില്ല ഇനി ആരിലും
എല്ലാം വേരുതെയെന്നോര്ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു
കാലചക്രത്തിന് പിറകെ ഞാനോടുന്നു
എന്‍ കാലടികള്‍ ഇടറുന്നുവോ?
ഒരു ചെറു പുല്‍കൊടി പോലും തുണയാകുന്നില്ല
ഒരിറ്റു സ്നേഹതുള്ളി എന്നില്‍ പതിക്കുന്നുമില്ല
ബന്ധങ്ങള്‍ ഇവിടെ ക്ഷയിക്കുന്നു
അതിന് കണ്ണികള്‍ ഒരിക്കലും കൂടിചേരുന്നില്ല
കാലമേ, നീ സാക്ഷിയാണ് ഇതിനുത്തരം തരിക
ഒരു കുടന്ന സ്നേഹാമൃതം നീ തരികെയെന്നാല്
അതിന് ഇരട്ടി ഞാന്‍ നല്കിടാം.
great
മറുപടിഇല്ലാതാക്കൂ