എന്‍റെ ആകാശം
ആകാശം എനിക്കു ഒരുപാടു ഇഷ്ടമാണ്. ചിലപ്പോള്‍ ഈ ഭൂമിയെക്കാള്‍
അത് എന്തുകൊണ്ടാണെന്നു പറഞ്ഞാല്‍,ഈ ഭൂമിയില്‍ ഇപ്പോള്‍ എന്താണ് ഉള്ളത്?
എല്ലാം മനുഷ്യനിര്‍മിതമായ വസ്തുക്കള്‍ മാത്രം. ദൈവം നിര്‍മിച്ച എല്ലാ നല്ല
വസ്തുക്കളെയും മനുഷ്യന്‍ നശിപ്പിച്ചില്ലേ? പക്ഷെ ആകാശത്തിലെ
അത്ഭുതങ്ങള്‍ ഇല്ലാതാക്കുവാന്‍ മനുഷ്യന് കഴിയില്ലലോ?
എന്ത് മനോഹരമാണ് ചിലനേരം ആകാശം കാണാന്‍.
നീലവിഹായസ്സില്‍ ചെറു തുണ്ടുകളായി പായുന്ന
മേഖങ്ങളെ കാണുവാന്‍ എന്ത് ഭംഗിയാണ്.
അങ്ങനെ അവയെ നോക്കിയിരിക്കുമ്പോള്‍ എന്‍റെ
മനസ്സിന് ഒരു കുസൃതി തോന്നും.
എന്താണെന്നോ?
അവക്കെല്ലാം എന്‍റെ മനസ്സിലെ നിറന്ങ്ങള്‍
വാരിവിതറും.നീല,ചുവപ്പ്,പച്ച,മഞ്ഞ എന്നിങ്ങനെ
അപ്പോള്‍ എന്ത് രസമാണ് അവയെ കാണാന്‍.
ആ നിറങ്ങളും പേറി എങ്ങോട്ടയിരിക്കും പായുന്നത്?
കൂടെപോകുവാന്‍ ഇഷ്ടമാണ്.
നോക്കു,സന്ധ്യആകുമ്പോള്‍ ആണ് കൂടുതല്‍ മനോഹരം.
സൂര്യന്‍റെ തുടുത്ത മുഖത്താല്‍ കൂടുതല്‍
സുന്ദരിയായിരിക്കുന്നു മാനം.അപ്പോള്‍ എനിക്കു
തോന്നും പതുക്കെ പഴുക്കാന്‍ തുടങ്ങുന്ന പപ്പായയുടെ
നിറം. മാനത്തിന്റെ ഈ കാഴ്ചകള്‍ ആണ് എനിക്കു ഏറ്റവും
ഇഷ്ടം. മഴക്കാറ് നിറഞ്ഞ മാനം കാണാന്‍ ഒരു രസവുമില്ല.
എപ്പോഴും തെളിഞ്ഞ ആകാശം തന്നെയാണ് നല്ലത്
അതാണ് മനസ്സിന് ആനന്ദവും.
.നിങ്ങള്‍കും അതല്ലേ ഇഷ്ടം.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ