എന്‍റെ ദൈവത്തിനു ഒരു കത്ത്
എന്‍റെ ഏറ്റവും പ്രിയപ്പെട്ടവനെ,
നിനക്ക് അവിടെ സുഖമാണെന്ന് അറിയാം.എന്നാലും വെറുതെ ഒരു അന്വേഷണം മാത്രം. കരുണാമയനായ എന്‍റെ ദൈവമേ,നിന്നില്‍ ഞാന്‍ ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്നു.ഇപ്പോള്‍ എന്ന് പറഞ്ഞാല്‍,അതെ, ഞാന്‍ ഒരുപാടു വൈകിപോയിരുന്നു.അത് എന്ത് കാരണങ്ങള്‍ കൊണ്ടാണെന്ന് എനിക്കു മനസ്സിലാവുന്നു.ഒന്നുമല്ലാതിരുന്ന എന്നെ നീ ഈ നിലയില്‍ എത്തിച്ചു.അതിനു ഞാന്‍ നിന്നോട് ഒത്തിരി നന്ദി ഉള്ളവള്‍ ആകുന്നു.ചിലപ്പോള്‍ നിന്നെ ഞാന്‍ ഒത്തിരി മനസ്സിലാക്കുന്നതിനും,സ്നേഹിക്കുന്നതിനും വേണ്ടിയായിരിക്കും എന്നെ ഇവിടെ എത്തിച്ചത്.എന്‍റെ കഴിഞ്ഞ കാലങ്ങളില്‍
ഞാന്‍ നിന്നോട് വിശ്വസ്തത ഇല്ലാതെ ഇരുന്നവളും,ആത്മാര്‍ത്ഥത ഇല്ലാതിരുന്നവളും,എന്തിനു ചിലപ്പോഴൊക്കെ നിന്നെ ദ്വെഷിചിരുന്നവളും ആയിരുന്നു.പക്ഷെ ഇപ്പോള്‍ ആ ദുസ്വഭാവങ്ങളില്‍നിന്നും നീ എന്നെ ഒരുപാടു മാറ്റി.എനിക്കു പുതിയ ഒരു ജീവിതം തന്നു. അന്നൊക്കെ നിന്നെ മനസ്സിലാകാതെ,നിന്റെ സ്നേഹം അറിയാതെ പോയതിന്റെ ഫലം എനിക്കു കിട്ടി.എന്നിട്ടും ഒരുപാടു വൈകി നിന്റെ മഹത്വം മനസ്സിലാക്കാന്‍. പണം,സൌന്ദര്യം,സ്ഥാനമാനങ്ങള്‍ ഇവയൊക്കെയാണ്
എല്ലാത്തിനും വലുത് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.പക്ഷെ ഇത്രയും കാലം വേണ്ടി വന്നു എനിക്കു മനസ്സിലാക്കാന്‍.
അതൊന്നും ഒന്നുമല്ല,അതിലുപരി എന്‍റെ സൃഷ്ടികര്‍ത്താവും,പരിപാലകനും ആയ നിന്റെ സ്നേഹവും,സംരക്ഷണവും,
കരുണയും,ഒക്കെയാണ് വലുത് എന്ന്.. ഇപ്പോള്‍ ഓരോ നിമിഷവും എന്‍റെ വിശ്വാസം കൂടി വരികയാണ്.
ആ വിശ്വാസം ഉറപ്പിക്കാന്‍ തക്കവണ്ണം നീ എന്നില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തി.എപ്പോഴും നീ എന്‍റെ അരുകില്‍
ഉണ്ടാവണം എന്ന് മാത്രമാണ് ആഗ്രഹം.ഇപ്പോള്‍ നീയില്ലാതെ എനിക്കു ഒരു നിമിഷം പോലും ഇരിക്കാന്‍ വയ്യ.നിന്നോടുള്ള എന്‍റെ സ്നേഹം വര്‍ണ്ണിക്കാന്‍ വയ്യ.എനിക്കറിയാം നീയും എന്നെ ഒരുപാടു സ്നേഹിക്കുന്നു എന്ന്. ആ ഒരു ചിന്ത മാത്രം മതി എനിക്കു മുന്‍പോട്ടു പോകാന്‍.ഇപ്പോള്‍ എന്‍റെ ഏറ്റവും വലിയ കൂട്ടുകാരന്‍ നീ മാത്രമാണ്.നീ എന്നില്‍ നിന്നും ഒരിക്കലും അകന്നു പോകരുതേ എന്ന് മാത്രമാണ് അപേക്ഷ. അതുപോലെ നിന്നില്‍ നിന്നും ഞാനും.ഇപ്പോഴും ഞാന്‍ ചെറിയ തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതിനു നീ ചെറുതായി എന്നെ ശിക്ഷിച്ചാല്‍ മതിയാവും.ഇപ്പോള്‍ ഞാന്‍ എല്ലാം കൊണ്ടും സന്തോഷവതിയാണ്.എല്ലാവരെയും നീ എനിക്കു തന്നു. അതില്‍ ഏറ്റവും വലിയ നിധി
എന്‍റെ കൂട്ടുകാര്‍ ആണ്.ഞാന്‍ എവിടെ ആയിരുന്നാലും എനിക്കു ഒരുപാടു നല്ല കൂട്ടുകാരെ നീ തന്നു.അവരില്‍ ഒക്കെയും ഞാന്‍ നിന്നെയാണ് കാണുന്നത്.എന്നെ സ്നേഹിക്കുവാനും,സന്തോഷിപ്പിക്കുവാനും മാത്രമായി ഒരുപാടു നല്ല കൂട്ടുകാര്‍.ഒരിക്കലും എനിക്കു ആരെയും മറക്കാന്‍ കഴിയില്ല.അവര്‍ ഒക്കെയും എന്‍റെ മനസ്സില്‍ എപ്പോഴും ഉണ്ടാവും. നീ എന്നെ വിളിച്ചുകൊണ്ടു പോകുന്നത് വരെ.ഇനി എനിക്കു ഒരു ആഗ്രഹവും ബാക്കിയില്ല.എല്ലാം നീ എനിക്കു സാധിച്ചു തന്നു. നിന്നോട് ഒരുപാടു നന്ദിയും,സ്നേഹവും മാത്രം.ഇനിയും ഒത്തിരി എഴുതാന്‍ ഉണ്ട്. ബാക്കി അടുത്ത കത്തില്‍ കേട്ടോ.
. ഒരുപാടു സ്നേഹത്തോടെ നിന്റെ മാത്രം,നിന്നിലുള്ള ഞാന്‍
v
.
.
2010 ഡിസംബർ 20, തിങ്കളാഴ്‌ച
kavitha
ഭാരതം
ഭാരത ദേവി തന്‍ മക്കളാണ് നമ്മള്‍
ഭാരതീയ തത്വങ്ങള്‍ ഉയര്‍ത്തണം നമ്മള്‍
സത്യധര്‍മങ്ങള്‍ പാലിക്ക വേണം
നിസ്തുല സേവനം ചെയ്ക വേണം
ആലംബം അറ്റവര്‍ക്ക് തുണ ആകേണം
ആശ്വാസ വാക്കുകള്‍ ഉതിര്‍ക്കവേണം
സ്നേഹത്തിന്‍ പൂംപനിനീര്‍ തളിക്കവേണം
ആഹ്ലാദത്തിന്‍ പൂത്തിരിയാകണം
സമാധാനത്തിന്‍ വെള്ളരി പ്രാവുകള്‍ ആകേണം
സമസ്ത ശാന്തിയും നിറയ്ക്ക വേണം
ദുഃഖങ്ങള്‍ എല്ലാം മറക്കണം നമ്മള്‍
ദുഷ്ട ചിന്തകള്‍ വെടിക വേണം
ഭാരത ദേവി തന്‍ മനം നിറയ്കണം
ദേവി തന്‍ മക്കളാകുന്ന മനുഷ്യ നന്മകളാല്‍
ഭാരത ദേവി തന്‍ മക്കളാണ് നമ്മള്‍
ഭാരതീയ തത്വങ്ങള്‍ ഉയര്‍ത്തണം നമ്മള്‍
സത്യധര്‍മങ്ങള്‍ പാലിക്ക വേണം
നിസ്തുല സേവനം ചെയ്ക വേണം
ആലംബം അറ്റവര്‍ക്ക് തുണ ആകേണം
ആശ്വാസ വാക്കുകള്‍ ഉതിര്‍ക്കവേണം
സ്നേഹത്തിന്‍ പൂംപനിനീര്‍ തളിക്കവേണം
ആഹ്ലാദത്തിന്‍ പൂത്തിരിയാകണം
സമാധാനത്തിന്‍ വെള്ളരി പ്രാവുകള്‍ ആകേണം
സമസ്ത ശാന്തിയും നിറയ്ക്ക വേണം
ദുഃഖങ്ങള്‍ എല്ലാം മറക്കണം നമ്മള്‍
ദുഷ്ട ചിന്തകള്‍ വെടിക വേണം
ഭാരത ദേവി തന്‍ മനം നിറയ്കണം
ദേവി തന്‍ മക്കളാകുന്ന മനുഷ്യ നന്മകളാല്‍
2010 ഡിസംബർ 16, വ്യാഴാഴ്ച
2010 ഡിസംബർ 15, ബുധനാഴ്‌ച
kavitha
ദൈവമേ,ഞാന്‍ നിന്നില്‍ വന്നു ചേരെട്ടെ?
ഈ ലോകത്തിന്‍ പൊയ്മുഖങ്ങള്‍ കണ്ടു ഞാന്‍
മടുക്കുന്നു.
മൂല്യങ്ങള്‍,അര്‍ഥങ്ങള്‍ ഇല്ലാത്ത ഈ ജീവിതം
പരസ്പര വിരുദ്ധമം ചെയ്തികള്‍
വിദ്വേഷ ദുചിന്തകള്‍ ഉള്ളിലമര്‍ത്തി
ആഹ്ലാടഭാരിതരാകുന്നു
സ്വാര്‍ത്ഥമോഹങ്ങള്‍ വിളയാടുന്നു
നിസ്വാര്‍ത്ഥ സേവനം സ്വപ്നം കണ്ടിടാം
ഈ മുഖങ്ങള്‍ ഓരോന്നും തകര്‍ന്നുവീഴും
ബന്ധങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലതാകും
നാശത്തിന്‍ പടുകുഴി തേടിടുന്ന ലോകത്തില്‍
ആശ തീരുവോളം ജീവിക്കുന്നതെന്തിനു?
ഈ ലോകത്തിന്‍ പൊയ്മുഖങ്ങള്‍ കണ്ടു ഞാന്‍
മടുക്കുന്നു.
മൂല്യങ്ങള്‍,അര്‍ഥങ്ങള്‍ ഇല്ലാത്ത ഈ ജീവിതം
പരസ്പര വിരുദ്ധമം ചെയ്തികള്‍
വിദ്വേഷ ദുചിന്തകള്‍ ഉള്ളിലമര്‍ത്തി
ആഹ്ലാടഭാരിതരാകുന്നു
സ്വാര്‍ത്ഥമോഹങ്ങള്‍ വിളയാടുന്നു
നിസ്വാര്‍ത്ഥ സേവനം സ്വപ്നം കണ്ടിടാം
ഈ മുഖങ്ങള്‍ ഓരോന്നും തകര്‍ന്നുവീഴും
ബന്ധങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലതാകും
നാശത്തിന്‍ പടുകുഴി തേടിടുന്ന ലോകത്തില്‍
ആശ തീരുവോളം ജീവിക്കുന്നതെന്തിനു?
kavitha
ഒരുസത്യം
മരണത്തിന്‍ കാലൊച്ച കേള്‍കുമ്പോള്‍,
ആ തണുത്ത തലോടലെല്‍കുംപോള്‍
എന്തിനു ഭയക്കുന്നു നിങ്ങള്‍?
ഈ ജീവിതയാത്രയില്‍ നമ്മെ തേടിവരുന്ന
ഒരേയൊരു സത്യം മാത്രം
നിങ്ങള്‍തന്‍ സന്തോഷവും,സന്താപവും
ആ സത്യത്തില്‍ ഒന്നായിത്തീരുന്നു
എല്ലാം അവനിലെക്കര്‍പ്പിക്കുവാനായി
എന്തിനു മടിക്കുന്നു നിങ്ങള്‍?
ഒരു നിമിഷത്തിനുള്ളില്‍ സംഭവിക്കണം
അതാണ് ഉത്തമം എന്ന് ഞാന്‍ പറയുന്നു
നാം എപ്പോഴും പോകാന്‍ തയ്യാറായി ഇരിക്കണം
ഭയക്കാതെ,നെടുവീര്‍പിടാതെ.
മരണത്തിന്‍ കാലൊച്ച കേള്‍കുമ്പോള്‍,
ആ തണുത്ത തലോടലെല്‍കുംപോള്‍
എന്തിനു ഭയക്കുന്നു നിങ്ങള്‍?
ഈ ജീവിതയാത്രയില്‍ നമ്മെ തേടിവരുന്ന
ഒരേയൊരു സത്യം മാത്രം
നിങ്ങള്‍തന്‍ സന്തോഷവും,സന്താപവും
ആ സത്യത്തില്‍ ഒന്നായിത്തീരുന്നു
എല്ലാം അവനിലെക്കര്‍പ്പിക്കുവാനായി
എന്തിനു മടിക്കുന്നു നിങ്ങള്‍?
ഒരു നിമിഷത്തിനുള്ളില്‍ സംഭവിക്കണം
അതാണ് ഉത്തമം എന്ന് ഞാന്‍ പറയുന്നു
നാം എപ്പോഴും പോകാന്‍ തയ്യാറായി ഇരിക്കണം
ഭയക്കാതെ,നെടുവീര്‍പിടാതെ.
kavitha
ഒന്നുമില്ല
എന്‍ ജീവിതത്തിന്‍ കണക്കുപുസ്തകത്തില്‍
ലാഭങ്ങള്‍ ഒന്നുമില്ല,നഷ്ട്ടങ്ങള്‍ ഏറെ
സ്വയം ഏറ്റുവങ്ങിയായ മുള്‍മുടിയും
ചൂടി ഞാന്‍ ഈ ഭൂമിയില്‍ അലയുന്നു
പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍
ചുടുകണ്ണുനീര്‍ വീണു പൊള്ളിയ എന്‍
കവിള്‍ത്തടം തഴുകുവാന്‍,
മെല്ലെ മെല്ലെ അടഞ്ഞുപോകുമീ
മിഴികളില്‍ ബാക്കി വന്ന കനവിന്‍
പ്രകാശം മെല്ലെകെടുത്തി ,കൂടെ കൊണ്ടുപോകുവാന്‍
വിളിച്ചിടുന്നു എന്‍ പ്രിയന്‍(ദൈവം)
പോയിവരെട്ടെ,എന്നോതുവാന്‍ വയ്യെനിക്ക്
തിരിച്ചു വരവിനു കാത്തിരിക്കാന്‍ ആവില്ല ആര്‍കും.
ഒന്നും പറയാതെ പോയിടട്ടെ ഞാന്‍
വരും ജന്മത്തില്‍ കാണുമെന്നോര്‍ത്തു
കാത്തിരിപ്പ് തുടര്‍ന്നോള്.
.
എന്‍ ജീവിതത്തിന്‍ കണക്കുപുസ്തകത്തില്‍
ലാഭങ്ങള്‍ ഒന്നുമില്ല,നഷ്ട്ടങ്ങള്‍ ഏറെ
സ്വയം ഏറ്റുവങ്ങിയായ മുള്‍മുടിയും
ചൂടി ഞാന്‍ ഈ ഭൂമിയില്‍ അലയുന്നു
പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍
ചുടുകണ്ണുനീര്‍ വീണു പൊള്ളിയ എന്‍
കവിള്‍ത്തടം തഴുകുവാന്‍,
മെല്ലെ മെല്ലെ അടഞ്ഞുപോകുമീ
മിഴികളില്‍ ബാക്കി വന്ന കനവിന്‍
പ്രകാശം മെല്ലെകെടുത്തി ,കൂടെ കൊണ്ടുപോകുവാന്‍
വിളിച്ചിടുന്നു എന്‍ പ്രിയന്‍(ദൈവം)
പോയിവരെട്ടെ,എന്നോതുവാന്‍ വയ്യെനിക്ക്
തിരിച്ചു വരവിനു കാത്തിരിക്കാന്‍ ആവില്ല ആര്‍കും.
ഒന്നും പറയാതെ പോയിടട്ടെ ഞാന്‍
വരും ജന്മത്തില്‍ കാണുമെന്നോര്‍ത്തു
കാത്തിരിപ്പ് തുടര്‍ന്നോള്.
.
kavitha
വേദനയോടെ ഞാന്‍
ഈ ജീവിതമെത്ര ദുസ്സഹമെന്നോര്‍ത്തു ഞാന്‍ തള്ളിനീക്കുന്നു
അതിന്‍ കൈയ്പും മധുരവും ഞാന്‍ നുണയുന്നു
പൂര്‍വജന്മ സുകൃതമോ ക്ഷയമോ
ഈ ഭൂമിയില്‍ ഞാന്‍ തീര്‍കുന്നു
എന്‍ കണ്ണില്‍ നിറയുന്ന അശ്രു വീണു
കുതിരുമീ മണ്ണില്‍ ഞാന്‍
ദുഃഖങ്ങള്‍ പേറി വീണുപോകുമോ?
എല്ലാ മോഹങ്ങളും വീണടിയുന്നു ഈ മണ്ണില്‍
മോഹഭംഗങ്ങള്‍ മാത്രമാണിയിവിടെ.
സ്നേഹത്തിന്‍ ഒരു ചെറു കണികയെങ്കിലും
ശേഷിക്കുന്നില്ല ഇനി ആരിലും
എല്ലാം വേരുതെയെന്നോര്‍ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു
കാലചക്രത്തിന്‍ പിറകെ ഞാനോടുന്നു
എന്‍ കാലടികള്‍ ഇടറുന്നുവോ?
ഒരു ചെറു പുല്‍കൊടി പോലും തുണയാകുന്നില്ല
ഒരിറ്റു സ്നേഹതുള്ളി എന്നില്‍ പതിക്കുന്നുമില്ല
ബന്ധങ്ങള്‍ ഇവിടെ ക്ഷയിക്കുന്നു
അതിന്‍ കണ്ണികള്‍ ഒരിക്കലും കൂടിചേരുന്നില്ല
കാലമേ, നീ സാക്ഷിയാണ് ഇതിനുത്തരം തരിക
ഒരു കുടന്ന സ്നേഹാമൃതം നീ തരികെയെന്നാല്‍
അതിന്‍ ഇരട്ടി ഞാന്‍ നല്‍കിടാം.
ഈ ജീവിതമെത്ര ദുസ്സഹമെന്നോര്‍ത്തു ഞാന്‍ തള്ളിനീക്കുന്നു
അതിന്‍ കൈയ്പും മധുരവും ഞാന്‍ നുണയുന്നു
പൂര്‍വജന്മ സുകൃതമോ ക്ഷയമോ
ഈ ഭൂമിയില്‍ ഞാന്‍ തീര്‍കുന്നു
എന്‍ കണ്ണില്‍ നിറയുന്ന അശ്രു വീണു
കുതിരുമീ മണ്ണില്‍ ഞാന്‍
ദുഃഖങ്ങള്‍ പേറി വീണുപോകുമോ?
എല്ലാ മോഹങ്ങളും വീണടിയുന്നു ഈ മണ്ണില്‍
മോഹഭംഗങ്ങള്‍ മാത്രമാണിയിവിടെ.
സ്നേഹത്തിന്‍ ഒരു ചെറു കണികയെങ്കിലും
ശേഷിക്കുന്നില്ല ഇനി ആരിലും
എല്ലാം വേരുതെയെന്നോര്‍ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു
കാലചക്രത്തിന്‍ പിറകെ ഞാനോടുന്നു
എന്‍ കാലടികള്‍ ഇടറുന്നുവോ?
ഒരു ചെറു പുല്‍കൊടി പോലും തുണയാകുന്നില്ല
ഒരിറ്റു സ്നേഹതുള്ളി എന്നില്‍ പതിക്കുന്നുമില്ല
ബന്ധങ്ങള്‍ ഇവിടെ ക്ഷയിക്കുന്നു
അതിന്‍ കണ്ണികള്‍ ഒരിക്കലും കൂടിചേരുന്നില്ല
കാലമേ, നീ സാക്ഷിയാണ് ഇതിനുത്തരം തരിക
ഒരു കുടന്ന സ്നേഹാമൃതം നീ തരികെയെന്നാല്‍
അതിന്‍ ഇരട്ടി ഞാന്‍ നല്‍കിടാം.
kavitha
വീണ്ടും ഒരു യാത്ര
ഈ തണുത്ത പ്രഭാതത്തില്‍
നെല്‍വയലില്‍ വീശും പൂങ്കാറ്റില്‍
ഒപ്പം ചാഞ്ചാടുന്നു എന്‍ മനവും
സുര്യകിരണങ്ങള്‍ തന്‍ ആഗമനം കാക്കും പൂക്കളും
ഒരു കുഞ്ഞുമേഘം പോലുമില്ലാത്ത നീലവാനില്‍
എന്‍റെ മനസ്സില്‍ നിന്നും പായുന്ന മോഹങ്ങളാം
വെണ്‍മേഘതുണ്ടും.
.മനസ്സിലേക്ക് ഒഴുകിയെത്തുന്ന ഏതൊ പാട്ടില്‍
നിറയുന്ന വേദനയും
മറവിയുടെ ആഴകയങ്ങളിലേക്ക്
കുതിക്കാന്‍ വെമ്പുന്ന എന്‍ മനവും
ഒരു സാന്ത്വനം തേടിപോകുമ്പോള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളും
അകന്നുപോകുന്ന സ്നേഹമുഖങ്ങളും
തിരിഞ്ഞുനോക്കിടുവാന്‍ കഴിയില്ല
മുന്‍പോട്ടുള്ള പ്രയാണം തുടങ്ങികഴിഞ്ഞു.
.
ഈ തണുത്ത പ്രഭാതത്തില്‍
നെല്‍വയലില്‍ വീശും പൂങ്കാറ്റില്‍
ഒപ്പം ചാഞ്ചാടുന്നു എന്‍ മനവും
സുര്യകിരണങ്ങള്‍ തന്‍ ആഗമനം കാക്കും പൂക്കളും
ഒരു കുഞ്ഞുമേഘം പോലുമില്ലാത്ത നീലവാനില്‍
എന്‍റെ മനസ്സില്‍ നിന്നും പായുന്ന മോഹങ്ങളാം
വെണ്‍മേഘതുണ്ടും.
.മനസ്സിലേക്ക് ഒഴുകിയെത്തുന്ന ഏതൊ പാട്ടില്‍
നിറയുന്ന വേദനയും
മറവിയുടെ ആഴകയങ്ങളിലേക്ക്
കുതിക്കാന്‍ വെമ്പുന്ന എന്‍ മനവും
ഒരു സാന്ത്വനം തേടിപോകുമ്പോള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളും
അകന്നുപോകുന്ന സ്നേഹമുഖങ്ങളും
തിരിഞ്ഞുനോക്കിടുവാന്‍ കഴിയില്ല
മുന്‍പോട്ടുള്ള പ്രയാണം തുടങ്ങികഴിഞ്ഞു.
.
2010 ഡിസംബർ 13, തിങ്കളാഴ്‌ച
ente aakasam
എന്‍റെ ആകാശം
ആകാശം എനിക്കു ഒരുപാടു ഇഷ്ടമാണ്. ചിലപ്പോള്‍ ഈ ഭൂമിയെക്കാള്‍
അത് എന്തുകൊണ്ടാണെന്നു പറഞ്ഞാല്‍,ഈ ഭൂമിയില്‍ ഇപ്പോള്‍ എന്താണ് ഉള്ളത്?
എല്ലാം മനുഷ്യനിര്‍മിതമായ വസ്തുക്കള്‍ മാത്രം. ദൈവം നിര്‍മിച്ച എല്ലാ നല്ല
വസ്തുക്കളെയും മനുഷ്യന്‍ നശിപ്പിച്ചില്ലേ? പക്ഷെ ആകാശത്തിലെ
അത്ഭുതങ്ങള്‍ ഇല്ലാതാക്കുവാന്‍ മനുഷ്യന് കഴിയില്ലലോ?
എന്ത് മനോഹരമാണ് ചിലനേരം ആകാശം കാണാന്‍.
നീലവിഹായസ്സില്‍ ചെറു തുണ്ടുകളായി പായുന്ന
മേഖങ്ങളെ കാണുവാന്‍ എന്ത് ഭംഗിയാണ്.
അങ്ങനെ അവയെ നോക്കിയിരിക്കുമ്പോള്‍ എന്‍റെ
മനസ്സിന് ഒരു കുസൃതി തോന്നും.
എന്താണെന്നോ?
അവക്കെല്ലാം എന്‍റെ മനസ്സിലെ നിറന്ങ്ങള്‍
വാരിവിതറും.നീല,ചുവപ്പ്,പച്ച,മഞ്ഞ എന്നിങ്ങനെ
അപ്പോള്‍ എന്ത് രസമാണ് അവയെ കാണാന്‍.
ആ നിറങ്ങളും പേറി എങ്ങോട്ടയിരിക്കും പായുന്നത്?
കൂടെപോകുവാന്‍ ഇഷ്ടമാണ്.
നോക്കു,സന്ധ്യആകുമ്പോള്‍ ആണ് കൂടുതല്‍ മനോഹരം.
സൂര്യന്‍റെ തുടുത്ത മുഖത്താല്‍ കൂടുതല്‍
സുന്ദരിയായിരിക്കുന്നു മാനം.അപ്പോള്‍ എനിക്കു
തോന്നും പതുക്കെ പഴുക്കാന്‍ തുടങ്ങുന്ന പപ്പായയുടെ
നിറം. മാനത്തിന്റെ ഈ കാഴ്ചകള്‍ ആണ് എനിക്കു ഏറ്റവും
ഇഷ്ടം. മഴക്കാറ് നിറഞ്ഞ മാനം കാണാന്‍ ഒരു രസവുമില്ല.
എപ്പോഴും തെളിഞ്ഞ ആകാശം തന്നെയാണ് നല്ലത്
അതാണ് മനസ്സിന് ആനന്ദവും.
.നിങ്ങള്‍കും അതല്ലേ ഇഷ്ടം.
.
ആകാശം എനിക്കു ഒരുപാടു ഇഷ്ടമാണ്. ചിലപ്പോള്‍ ഈ ഭൂമിയെക്കാള്‍
അത് എന്തുകൊണ്ടാണെന്നു പറഞ്ഞാല്‍,ഈ ഭൂമിയില്‍ ഇപ്പോള്‍ എന്താണ് ഉള്ളത്?
എല്ലാം മനുഷ്യനിര്‍മിതമായ വസ്തുക്കള്‍ മാത്രം. ദൈവം നിര്‍മിച്ച എല്ലാ നല്ല
വസ്തുക്കളെയും മനുഷ്യന്‍ നശിപ്പിച്ചില്ലേ? പക്ഷെ ആകാശത്തിലെ
അത്ഭുതങ്ങള്‍ ഇല്ലാതാക്കുവാന്‍ മനുഷ്യന് കഴിയില്ലലോ?
എന്ത് മനോഹരമാണ് ചിലനേരം ആകാശം കാണാന്‍.
നീലവിഹായസ്സില്‍ ചെറു തുണ്ടുകളായി പായുന്ന
മേഖങ്ങളെ കാണുവാന്‍ എന്ത് ഭംഗിയാണ്.
അങ്ങനെ അവയെ നോക്കിയിരിക്കുമ്പോള്‍ എന്‍റെ
മനസ്സിന് ഒരു കുസൃതി തോന്നും.
എന്താണെന്നോ?
അവക്കെല്ലാം എന്‍റെ മനസ്സിലെ നിറന്ങ്ങള്‍
വാരിവിതറും.നീല,ചുവപ്പ്,പച്ച,മഞ്ഞ എന്നിങ്ങനെ
അപ്പോള്‍ എന്ത് രസമാണ് അവയെ കാണാന്‍.
ആ നിറങ്ങളും പേറി എങ്ങോട്ടയിരിക്കും പായുന്നത്?
കൂടെപോകുവാന്‍ ഇഷ്ടമാണ്.
നോക്കു,സന്ധ്യആകുമ്പോള്‍ ആണ് കൂടുതല്‍ മനോഹരം.
സൂര്യന്‍റെ തുടുത്ത മുഖത്താല്‍ കൂടുതല്‍
സുന്ദരിയായിരിക്കുന്നു മാനം.അപ്പോള്‍ എനിക്കു
തോന്നും പതുക്കെ പഴുക്കാന്‍ തുടങ്ങുന്ന പപ്പായയുടെ
നിറം. മാനത്തിന്റെ ഈ കാഴ്ചകള്‍ ആണ് എനിക്കു ഏറ്റവും
ഇഷ്ടം. മഴക്കാറ് നിറഞ്ഞ മാനം കാണാന്‍ ഒരു രസവുമില്ല.
എപ്പോഴും തെളിഞ്ഞ ആകാശം തന്നെയാണ് നല്ലത്
അതാണ് മനസ്സിന് ആനന്ദവും.
.നിങ്ങള്‍കും അതല്ലേ ഇഷ്ടം.
.
kavitha
എന്‍ നാട്
ഈ മഹാനഗരത്തില്‍ കാലുകുത്തിയന്നു
തുടങ്ങിയോ അവസാനിച്ചോ എന്‍ ദുരിതങ്ങള്‍?
ചിലനേരം ഈ ജീവിതം അര്‍ത്ഥപൂര്‍ന്നമാണ്,
ചിലനേരം ശൂന്യവും.
ഈ മനോഹര മാളികകളും,കോട്ടകൊത്തളങ്ങളും
എനിക്കാനന്ദം നല്‍കുന്നില്ല
ഈ നടപാതകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍
ഞാന്‍ നെടുവീര്‍പ്പിടുന്നു
എന്‍ മനം വെമ്പുന്നു.
പച്ച നിറഞ്ഞ നെല്പാടവും
മലകളും പുഴകളും ദര്‍ശിക്കുവാന്‍
അതാകട്ടെ കണ്നിന്നകലെയകുന്നു
എന്‍ പ്രിയ നാട്ടിലാകുന്നു.
.
,
ഈ മഹാനഗരത്തില്‍ കാലുകുത്തിയന്നു
തുടങ്ങിയോ അവസാനിച്ചോ എന്‍ ദുരിതങ്ങള്‍?
ചിലനേരം ഈ ജീവിതം അര്‍ത്ഥപൂര്‍ന്നമാണ്,
ചിലനേരം ശൂന്യവും.
ഈ മനോഹര മാളികകളും,കോട്ടകൊത്തളങ്ങളും
എനിക്കാനന്ദം നല്‍കുന്നില്ല
ഈ നടപാതകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍
ഞാന്‍ നെടുവീര്‍പ്പിടുന്നു
എന്‍ മനം വെമ്പുന്നു.
പച്ച നിറഞ്ഞ നെല്പാടവും
മലകളും പുഴകളും ദര്‍ശിക്കുവാന്‍
അതാകട്ടെ കണ്നിന്നകലെയകുന്നു
എന്‍ പ്രിയ നാട്ടിലാകുന്നു.
.
,
2010 ഡിസംബർ 8, ബുധനാഴ്‌ച
kavitha
ഒരു രോദനം
കണ്ണാ,ഞാന്‍ നിന്‍ പ്രിയരാധയോ,മീരയോ അല്ല
നിന്‍ കാരുണ്യം തേടുന്ന ഒരു എഴയാണ് ഞാന്‍
എന്നുള്ളിലെ തീരാദുഖതിന്‍ മാറാപ്പു ഞാന്‍
നിന്‍ മുന്‍പില്‍ തുറന്നപ്പോള്‍,ഒരു സ്വാന്ത്വന വാക്ക് പോലും
നിന്‍ നാവില്‍ നിന്നും ഉതിര്‍ന്നില്ല
നീ എന്തേ എന്നെ മറന്നുവോ?
എന്നുള്ളില്‍ നിന്നോടുള്ള സ്നേഹം മാത്രം
നീ എന്തേ കാണാതെ പോയി?
നിനക്ക് എന്താണ് വേണ്ടത്എന്ന്ചോദിപ്പൂ ഞാന്‍
മടിക്കേണ്ട എന്ന്‍ ജീവന്‍പോലും.
,
കണ്ണാ,ഞാന്‍ നിന്‍ പ്രിയരാധയോ,മീരയോ അല്ല
നിന്‍ കാരുണ്യം തേടുന്ന ഒരു എഴയാണ് ഞാന്‍
എന്നുള്ളിലെ തീരാദുഖതിന്‍ മാറാപ്പു ഞാന്‍
നിന്‍ മുന്‍പില്‍ തുറന്നപ്പോള്‍,ഒരു സ്വാന്ത്വന വാക്ക് പോലും
നിന്‍ നാവില്‍ നിന്നും ഉതിര്‍ന്നില്ല
നീ എന്തേ എന്നെ മറന്നുവോ?
എന്നുള്ളില്‍ നിന്നോടുള്ള സ്നേഹം മാത്രം
നീ എന്തേ കാണാതെ പോയി?
നിനക്ക് എന്താണ് വേണ്ടത്എന്ന്ചോദിപ്പൂ ഞാന്‍
മടിക്കേണ്ട എന്ന്‍ ജീവന്‍പോലും.
,
kavithakal
മറക്കാത്ത ഒരു യാത്ര
കാലം കനിഞ്ഞു നല്‍കിയൊരു ഭുമിയില്‍
കാലന്ത്യതോളവും മരുവുവാന്‍ കഴിഞ്ഞെങ്കില്‍?
എത്ര ചേതോഹരമാണീ ധരണിയെന്നോര്‍ത്തു ഞാന്‍ സന്തോഷിക്കുന്നു
നേരിയ കുളിര്‍മ യേറിയ പവനന്റെ തേരിലേറി
പായുവാന്‍ കൊതിക്കുന്നൊരു മനസ്സും
അതില്‍ സൂക്ഷിച്ചുവെയ്കുമീ പോന്മുത്
പോലെ ഞാന്‍ ഈ യാത്ര.
പവനനന്റെ തേരിലേറി പായുവാന്‍ കൊതിക്കുന്നൊരു
മനസ്സും.
അതില്‍ സൂക്ഷിച്ചു വെയ്ക്കുമീ പൊന്മുതുപോലെ ഞാന്‍
ഈ യാത്ര.
കാലം കനിഞ്ഞു നല്‍കിയൊരു ഭുമിയില്‍
കാലന്ത്യതോളവും മരുവുവാന്‍ കഴിഞ്ഞെങ്കില്‍?
എത്ര ചേതോഹരമാണീ ധരണിയെന്നോര്‍ത്തു ഞാന്‍ സന്തോഷിക്കുന്നു
നേരിയ കുളിര്‍മ യേറിയ പവനന്റെ തേരിലേറി
പായുവാന്‍ കൊതിക്കുന്നൊരു മനസ്സും
അതില്‍ സൂക്ഷിച്ചുവെയ്കുമീ പോന്മുത്
പോലെ ഞാന്‍ ഈ യാത്ര.
പവനനന്റെ തേരിലേറി പായുവാന്‍ കൊതിക്കുന്നൊരു
മനസ്സും.
അതില്‍ സൂക്ഷിച്ചു വെയ്ക്കുമീ പൊന്മുതുപോലെ ഞാന്‍
ഈ യാത്ര.
ente oru swapnam
എന്‍റെ ഒരു സ്വപ്നം
ഈ മനോഹരമായ ആകാശ്സത് പറന്നു നടക്കുന്ന ഒരു ചിത്രശലഭ
മായിരുന്നെങ്കില്‍ ഞാന്‍.യാതൊരുവിധ ചിന്തകളും ഇല്ലാതെ
സന്തോഷമായി എപ്പോഴും പാറിനടക്കാമായിരുന്നു.
കുമിഞ്ഞുകൂടുന്ന മോഹങ്ങളോ,ആഗ്രഹങ്ങളോ,ഒന്നുമില്ലാതെ
അലസ്സമായി എങ്ങും വര്‍ണ്ണവിസ്മയം തീര്‍ത്തു പറന്നുയരമായിരുന്നു
നാളെയെക്കുറിച്ചുള്ള ഉള്‍ക്കണ്ടയോ,മറ്റു വ്യമോഹങ്ങലോ
ഇല്ലാത്ത ഒരു ജന്മം. എന്തുകൊണ്ടും മനോഹരമാര്‍ന്ന ഒരു ജന്മം
നിങ്ങളില്‍ ഓരോരുത്തരുടെ ഉള്ളിലും ഈ ജന്മം ഒരിക്കലെങ്കിലും
ഉടലെടുത്തിട്ടില്ലേ? വരും ജന്മത്തില്‍ എങ്കിലും സഫലമായൊരു
പിറവിക്കുവേണ്ടി കാത്തിരിക്കാം അല്ലേ? അതിനായി ദൈവത്തോട്
അപേക്ഷിക്കാം.
.
ഈ മനോഹരമായ ആകാശ്സത് പറന്നു നടക്കുന്ന ഒരു ചിത്രശലഭ
മായിരുന്നെങ്കില്‍ ഞാന്‍.യാതൊരുവിധ ചിന്തകളും ഇല്ലാതെ
സന്തോഷമായി എപ്പോഴും പാറിനടക്കാമായിരുന്നു.
കുമിഞ്ഞുകൂടുന്ന മോഹങ്ങളോ,ആഗ്രഹങ്ങളോ,ഒന്നുമില്ലാതെ
അലസ്സമായി എങ്ങും വര്‍ണ്ണവിസ്മയം തീര്‍ത്തു പറന്നുയരമായിരുന്നു
നാളെയെക്കുറിച്ചുള്ള ഉള്‍ക്കണ്ടയോ,മറ്റു വ്യമോഹങ്ങലോ
ഇല്ലാത്ത ഒരു ജന്മം. എന്തുകൊണ്ടും മനോഹരമാര്‍ന്ന ഒരു ജന്മം
നിങ്ങളില്‍ ഓരോരുത്തരുടെ ഉള്ളിലും ഈ ജന്മം ഒരിക്കലെങ്കിലും
ഉടലെടുത്തിട്ടില്ലേ? വരും ജന്മത്തില്‍ എങ്കിലും സഫലമായൊരു
പിറവിക്കുവേണ്ടി കാത്തിരിക്കാം അല്ലേ? അതിനായി ദൈവത്തോട്
അപേക്ഷിക്കാം.
.
2010 ഡിസംബർ 7, ചൊവ്വാഴ്ച
kavithakal
ഒരു ദിനം
പ്രഭാതം: പകലോന്‍ എത്തിനോക്കുന്ന
മലനിരകള്തന്‍ ഭംഗിയും
കിളികളുടെ പ്രഭാത ഗീതത്തിന്‍ ധ്വനിയും
ചെറു പുല്കൊടിയിലെ മഞ്ഞുതുള്ളിയും
അവയില്‍ പതിയുന്ന അരുണന്‍ തന്‍ സൌന്ദര്യവും
മധ്യാഹ്നം
ഉച്ച വെയിലില്‍ പൊള്ളുന്ന
മണല്‍ തരിയില്‍ പതിയും കാല്പാടുകളും
വാടിയ ആനനങ്ങളും
നിമിഷങ്ങള്‍ എന്ണിതീരുന്ന തിരക്കും
സായാഹ്നം
സന്ധ്യതന്‍ ചെന്താമര മുഖം തുടുക്കുന്നു
അകലെ സാഗരത്തില്‍ പതിയാന്‍ വെമ്പും
സൂര്യവദനവും
കൂടുതേടി പായും കിളികളും
മയങ്ങാന്‍ തുടങ്ങും ധരനിയും
നിശ്ശ
പൂര്‍ണേന്ദു വദനം തെളിഞ്ഞു
വെള്ളിനിലാവിന്‍ പ്രഭ ചൊരിഞ്ഞു
ചാഞ്ഞാട്ടം നിര്‍ത്തിയ മരച്ചില്ലകളും
കൊച്ചു മിന്നമിനുങ്ങിന്‍ ഇത്തിരിവെട്ടവും
നിദ്രയുടെ കാത്തിരിപ്പില്‍
നാളയുടെ ശൂഭപ്രതീക്ഷയില്‍ ലോകവും
പ്രഭാതം: പകലോന്‍ എത്തിനോക്കുന്ന
മലനിരകള്തന്‍ ഭംഗിയും
കിളികളുടെ പ്രഭാത ഗീതത്തിന്‍ ധ്വനിയും
ചെറു പുല്കൊടിയിലെ മഞ്ഞുതുള്ളിയും
അവയില്‍ പതിയുന്ന അരുണന്‍ തന്‍ സൌന്ദര്യവും
മധ്യാഹ്നം
ഉച്ച വെയിലില്‍ പൊള്ളുന്ന
മണല്‍ തരിയില്‍ പതിയും കാല്പാടുകളും
വാടിയ ആനനങ്ങളും
നിമിഷങ്ങള്‍ എന്ണിതീരുന്ന തിരക്കും
സായാഹ്നം
സന്ധ്യതന്‍ ചെന്താമര മുഖം തുടുക്കുന്നു
അകലെ സാഗരത്തില്‍ പതിയാന്‍ വെമ്പും
സൂര്യവദനവും
കൂടുതേടി പായും കിളികളും
മയങ്ങാന്‍ തുടങ്ങും ധരനിയും
നിശ്ശ
പൂര്‍ണേന്ദു വദനം തെളിഞ്ഞു
വെള്ളിനിലാവിന്‍ പ്രഭ ചൊരിഞ്ഞു
ചാഞ്ഞാട്ടം നിര്‍ത്തിയ മരച്ചില്ലകളും
കൊച്ചു മിന്നമിനുങ്ങിന്‍ ഇത്തിരിവെട്ടവും
നിദ്രയുടെ കാത്തിരിപ്പില്‍
നാളയുടെ ശൂഭപ്രതീക്ഷയില്‍ ലോകവും
kavithakal
ദുരിതം
ഉണങ്ങിയ മരചില്ലകള്‍ക്ക് താഴെ
ഉരുകിയ മനസ്സുകളുമായി
കുറെ മനുഷ്യജന്മങ്ങള്‍
അവര്‍കുണ്ടോ സ്വപ്നങ്ങളും,ആഗ്രഹങ്ങളും?
ദുഖവും സന്തോഷവും ഇടകലര്‍ന്ന
ഈ ജീവിതം ഇങ്ങനെയൊക്കെയോ?
കാലത്തിന്‍ പോക്കില്‍ ഇവയൊക്കെയും
മായുമെന്നോര്‍ക്കാം
നീണ്ട പ്രഭാതവും,സായാഹ്നവും
നീളുന്ന വ്യാമോഹങ്ങളും
എല്ലാം നെഞ്ചോടു ചേര്‍ത്ത്
വിലപിക്കുന്നവര്‍
ഉണങ്ങിയ മരചില്ലകള്‍ക്ക് താഴെ
ഉരുകിയ മനസ്സുകളുമായി
കുറെ മനുഷ്യജന്മങ്ങള്‍
അവര്‍കുണ്ടോ സ്വപ്നങ്ങളും,ആഗ്രഹങ്ങളും?
ദുഖവും സന്തോഷവും ഇടകലര്‍ന്ന
ഈ ജീവിതം ഇങ്ങനെയൊക്കെയോ?
കാലത്തിന്‍ പോക്കില്‍ ഇവയൊക്കെയും
മായുമെന്നോര്‍ക്കാം
നീണ്ട പ്രഭാതവും,സായാഹ്നവും
നീളുന്ന വ്യാമോഹങ്ങളും
എല്ലാം നെഞ്ചോടു ചേര്‍ത്ത്
വിലപിക്കുന്നവര്‍
kavithakal
മരണം
മരണമേ എന്നരുകില്‍ വന്നാലും നീ
നിറമനമോടെ ഞാന്‍ കാത്തിരിപൂ
മനസ്സില്ല എനിക്കിനി മടുപ്പിക്കുമീ
ജീവിത നൌകയില്‍ മയങ്ങി കഴിയുവാന്‍
നഷ്ടമായോരെന്‍ ജീവിതത്തിന്‍ കണ്ണികള്‍
പൊട്ടിയടരുന്നതു നീ കാണുന്നില്ലേ
എനിക്കു നിന്ന്‍ തണുത്ത
തലോടലേല്കാന്‍ കൊതിയാണ്
മടിക്കാതെ വന്നുകൊളുക
കൂടെ വരുവാന്‍ ഒരുങ്ങി നില്പൂ ഞാന്‍
മരണമേ എന്നരുകില്‍ വന്നാലും നീ
നിറമനമോടെ ഞാന്‍ കാത്തിരിപൂ
മനസ്സില്ല എനിക്കിനി മടുപ്പിക്കുമീ
ജീവിത നൌകയില്‍ മയങ്ങി കഴിയുവാന്‍
നഷ്ടമായോരെന്‍ ജീവിതത്തിന്‍ കണ്ണികള്‍
പൊട്ടിയടരുന്നതു നീ കാണുന്നില്ലേ
എനിക്കു നിന്ന്‍ തണുത്ത
തലോടലേല്കാന്‍ കൊതിയാണ്
മടിക്കാതെ വന്നുകൊളുക
കൂടെ വരുവാന്‍ ഒരുങ്ങി നില്പൂ ഞാന്‍
kavithakal
ഏകയാണ് ഞാന്‍
പുതുമഴത്തുള്ളി വീണു കുതിര്‍ന്നോരീ
ഭൂമിതന്‍ ഹൃത്തടത്തില്‍
മരുവുന്നു ഞാന്‍ ഏകയായി
ഏന്‍ മനസ്സിന്‍ പൊള്ളുന്ന
നൊമ്പരങ്ങളില്‍
മഞ്ഞു തുള്ളിപോല്‍
വീഴുന്ന ഈ മഴത്തുള്ളിയെ
ഞാനിഷ്ടപെടുന്നു
ഹുംകാര നാദമോടെ
മിടിക്കുന്ന മാനത്തിന്‍
ഹ്രദയത്തില്‍ നിന്നും
അടരുന്ന ഈ ചെറു
തുള്ളികളെ ഞാനിഷ്ടപെടുന്നു
പുതുമഴത്തുള്ളി വീണു കുതിര്‍ന്നോരീ
ഭൂമിതന്‍ ഹൃത്തടത്തില്‍
മരുവുന്നു ഞാന്‍ ഏകയായി
ഏന്‍ മനസ്സിന്‍ പൊള്ളുന്ന
നൊമ്പരങ്ങളില്‍
മഞ്ഞു തുള്ളിപോല്‍
വീഴുന്ന ഈ മഴത്തുള്ളിയെ
ഞാനിഷ്ടപെടുന്നു
ഹുംകാര നാദമോടെ
മിടിക്കുന്ന മാനത്തിന്‍
ഹ്രദയത്തില്‍ നിന്നും
അടരുന്ന ഈ ചെറു
തുള്ളികളെ ഞാനിഷ്ടപെടുന്നു
2010 ഡിസംബർ 6, തിങ്കളാഴ്‌ച
ente kavithakal
സംഗമം
ആകാശ്സ്തിന്‍ നിറവും
പരവതതിന്‍,ഉന്നതിയുംസമുദ്രത്തിന്‍,നീലിമയുംനനഞ്ഞ മണ്ണിന്‍ മണവും
വൃഖ്ഷതലപ്പിലെ കിളികളും
മനുഷ്യ മനസ്സിന്‍ സ്നേഹവും
എല്ലാം ചേര്‍ന്നൊരു വിസ്മയ ലോകം
ഇന്നെന്‍ മുന്‍പില്‍ ഉണരുന്നു
ആകാശ്സ്തിന്‍ നിറവും
പരവതതിന്‍,ഉന്നതിയുംസമുദ്രത്തിന്‍,നീലിമയുംനനഞ്ഞ മണ്ണിന്‍ മണവും
വൃഖ്ഷതലപ്പിലെ കിളികളും
മനുഷ്യ മനസ്സിന്‍ സ്നേഹവും
എല്ലാം ചേര്‍ന്നൊരു വിസ്മയ ലോകം
ഇന്നെന്‍ മുന്‍പില്‍ ഉണരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)