2010 ഡിസംബർ 15, ബുധനാഴ്‌ച

kavitha

                                                     ഒന്നുമില്ല
എന്‍ ജീവിതത്തിന്‍ കണക്കുപുസ്തകത്തില്‍
ലാഭങ്ങള്‍ ഒന്നുമില്ല,നഷ്ട്ടങ്ങള്‍ ഏറെ
സ്വയം ഏറ്റുവങ്ങിയായ മുള്‍മുടിയും
ചൂടി ഞാന്‍ ഈ ഭൂമിയില്‍ അലയുന്നു
പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍
ചുടുകണ്ണുനീര്‍ വീണു പൊള്ളിയ എന്‍
കവിള്‍ത്തടം തഴുകുവാന്‍,
മെല്ലെ മെല്ലെ അടഞ്ഞുപോകുമീ
മിഴികളില്‍ ബാക്കി വന്ന കനവിന്‍
പ്രകാശം മെല്ലെകെടുത്തി ,കൂടെ കൊണ്ടുപോകുവാന്‍
വിളിച്ചിടുന്നു എന്‍ പ്രിയന്‍(ദൈവം)
പോയിവരെട്ടെ,എന്നോതുവാന്‍ വയ്യെനിക്ക്‌
തിരിച്ചു വരവിനു കാത്തിരിക്കാന്‍ ആവില്ല ആര്‍കും.
ഒന്നും പറയാതെ പോയിടട്ടെ ഞാന്‍
വരും ജന്മത്തില്‍ കാണുമെന്നോര്‍ത്തു
കാത്തിരിപ്പ്‌ തുടര്‍ന്നോള്.
.

1 അഭിപ്രായം: