2010 ഡിസംബർ 15, ബുധനാഴ്‌ച

kavitha

                                                        വീണ്ടും ഒരു യാത്ര
ഈ തണുത്ത പ്രഭാതത്തില്‍
നെല്‍വയലില്‍ വീശും പൂങ്കാറ്റില്‍
ഒപ്പം ചാഞ്ചാടുന്നു എന്‍ മനവും
സുര്യകിരണങ്ങള്‍ തന്‍ ആഗമനം കാക്കും പൂക്കളും
ഒരു കുഞ്ഞുമേഘം പോലുമില്ലാത്ത നീലവാനില്‍
എന്‍റെ മനസ്സില്‍ നിന്നും പായുന്ന മോഹങ്ങളാം
വെണ്‍മേഘതുണ്ടും.
.മനസ്സിലേക്ക് ഒഴുകിയെത്തുന്ന ഏതൊ പാട്ടില്‍
നിറയുന്ന വേദനയും
മറവിയുടെ ആഴകയങ്ങളിലേക്ക്‌
കുതിക്കാന്‍ വെമ്പുന്ന എന്‍ മനവും
ഒരു സാന്ത്വനം തേടിപോകുമ്പോള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളും
അകന്നുപോകുന്ന സ്നേഹമുഖങ്ങളും
തിരിഞ്ഞുനോക്കിടുവാന്‍ കഴിയില്ല
മുന്‍പോട്ടുള്ള പ്രയാണം തുടങ്ങികഴിഞ്ഞു.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ