ഭാരതം
ഭാരത ദേവി തന്‍ മക്കളാണ് നമ്മള്‍
ഭാരതീയ തത്വങ്ങള്‍ ഉയര്‍ത്തണം നമ്മള്‍
സത്യധര്‍മങ്ങള്‍ പാലിക്ക വേണം
നിസ്തുല സേവനം ചെയ്ക വേണം
ആലംബം അറ്റവര്‍ക്ക് തുണ ആകേണം
ആശ്വാസ വാക്കുകള്‍ ഉതിര്‍ക്കവേണം
സ്നേഹത്തിന്‍ പൂംപനിനീര്‍ തളിക്കവേണം
ആഹ്ലാദത്തിന്‍ പൂത്തിരിയാകണം
സമാധാനത്തിന്‍ വെള്ളരി പ്രാവുകള്‍ ആകേണം
സമസ്ത ശാന്തിയും നിറയ്ക്ക വേണം
ദുഃഖങ്ങള്‍ എല്ലാം മറക്കണം നമ്മള്‍
ദുഷ്ട ചിന്തകള്‍ വെടിക വേണം
ഭാരത ദേവി തന്‍ മനം നിറയ്കണം
ദേവി തന്‍ മക്കളാകുന്ന മനുഷ്യ നന്മകളാല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ